കൊച്ചി: അൽഷിമേഴ്‌സ് അഥവാ മറവി രോഗത്തെക്കുറിച്ച്നവംബർ ഒന്നിന് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ത്രിദിന രാജ്യാന്തര സമ്മേളനം 'ഉദ്‌ബോധി'ന് ആശംസകൾ നേർന്ന് നടൻ മോഹൻലാൽ.
തന്റെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ലാൽ പിന്തുണ അറിയിച്ചത്. കുസാറ്റ് ബയോടെക്‌നോളജി വിഭാഗത്തിലെ സെന്റർ ഫോർ ന്യൂറോസയൻസിന്റെ ആഭിമുഖ്യത്തിൽനവംബർ 1, 2, 3 തീയതികളിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി സെമിനാർ കോംപ്ലക്‌സിലാണ് സമ്മേളനം. അൽഷിമേഴ്‌സ് വിമുക്ത സമൂഹം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കുചേരണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
.