കൊച്ചി: വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചവർ എറണാകുളത്തെ യോഗം ചേർന്ന് ഡെമോക്രാറ്റിക് പാർട്ടി എന്ന സംഘടന രൂപീകരിച്ചു.
കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. വെബ്‌സൈറ്റ് ഹൈബി ഈഡൻ എം.പി പ്രകാശനം ചെയ്തു. പി.എസ് സുനിൽ, ആറ്റിങ്ങൽ ശ്രീവത്സൻ, കെ.പി. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.