ആലുവ: എസ്.എൻ.ഡി.പി യോഗം പട്ടേരിപ്പുറം ശാഖ വിശേഷാൽ പൊതുയോഗം അഡ്മിനിസ്‌ട്രേറ്റർ കെ.സി. സ്മിജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ളസ് നേടിയ ആതിര വി. മണി, എച്ച്. അനന്തു എന്നിവർക്ക് യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ ഉപഹാരം സമ്മാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ, ചതയാഘോഷ കമ്മിറ്റി കൺവീനർ ടി. ഉണ്ണിക്കൃഷ്ണൻ (ജയൻ) എന്നിവർ സംസാരിച്ചു.