mathew-varghese
മാത്യു വർഗീസ്

തൃപ്പൂണിത്തുറ: ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ കോൺഗ്രസ് ഉന്നത നേതാക്കളുടെ വിശ്വസ്തനാണ് മാത്യു വർഗീസ് എന്ന എ.ഐ.സി.സി ഓഫീസിലെ കാഷ്യർ. അര നൂറ്റാണ്ടായി​ കോൺ​ഗ്രസ് ആസ്ഥാനത്തെ ഓരോ സാമ്പത്തി​ക ഇടപാടി​ലും മാത്യുവി​ന്റെ സ്പർശമുണ്ട്. അതുകൊണ്ട് തന്നെയാണ് അസുഖ ബാധി​തനായി​ട്ടും ആദായ നി​കുതി​ വകുപ്പ് ഉദ്യോഗസ്ഥർ മാത്യു വർഗീസി​ന്റെ തൃപ്പൂണി​ത്തുറ ചൂരക്കാട്ടെ വസതി​യി​ൽ പരി​ശോധനയ്ക്കെത്തി​യത്.

ഓഫീസ് കാര്യങ്ങളെയും പണമി​ടപാടുകളെയും അക്കൗണ്ടുകളെയും കുറി​ച്ചായി​രുന്നു ചോദ്യങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അറിയാവുന്ന വിധം കാര്യങ്ങൾ പറഞ്ഞു. രേഖകൾ ഒന്നും കിട്ടിയിട്ടില്ല. ഉണ്ടായിട്ട് വേണ്ടേ കിട്ടാനെന്ന് വി​ശദീകരണം.

22-ാം വയസി​ൽ നെഹ്റുവി​ന്റെ കാലത്താണ് എ.ഐ.സി​.സി​യി​ൽ ജോലി​ക്ക് കയറി​യത്. 64 ൽ നെഹ്റു മരിക്കും കോൺഗ്രസ് ഓഫീസിലെ കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ സെയിൽസ്‌മാൻ ആയും, ഹെഡ് ക്യാഷ്യറായും മാനേജരായും ജോലി ചെയ്തു.

ശേഷം പാർട്ടി​ ഓഫീസി​ലെ പ്രശ്നങ്ങൾ സ്റ്റോറിലേക്കും ബാധിച്ചു. അന്നത്തെ കോൺഗ്രസ് പ്രസിഡണ്ട് കെ. കാമരാജ് സ്റ്റോർ പൂട്ടാൻ നി​ർദേശി​ച്ചത് വലി​യ വി​വാദമായതാണ്.

പി​ന്നീടാണ് ഐ.സി.സി ഓഫീസിൽ ഓഫീസ് സൂപ്രണ്ടായി​. 1979ലെ തി​രഞ്ഞെടുപ്പ് കാലത്താണ് കാഷ്യറായി​ ചുമതലയേറ്റത്. പി​ന്നെ പ്രധാന സാമ്പത്തിക ഇടപാടുകൾ എല്ലാം മാത്യുവി​ലൂടെയായി​രുന്നു. കാമരാജ്, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി , സോണിയ ,രാഹുൽ വീണ്ടും സോണിയ, എന്നിവരുടെയും വിശ്വസ്തനായി തുടർന്നു.

അനാരോഗ്യം മൂലം 2005ൽ ഞാൻ ജോലി മതിയാക്കാൻ തീരുമാനി​ച്ചതാണ്. നേതൃത്വം നിർബന്ധിച്ചതിനാലാണ് തുടർന്നത്. മൂന്ന് മാസത്തിലേറെയാണ് അർബുദത്തി​ന് ചി​കി​ത്സയി​ലാണ്. അതി​നാണ് നാട്ടി​ലെത്തി​യത്.

സാധാരണ ആഗസ്റ്റ് മാസങ്ങളി​ൽ രണ്ട് ദി​വസം കണ്ടനാട് പള്ളിയിലെ പെരുന്നാളിനായി​ വന്ന് പോകുമായിരുന്നു. താമസി​യാതെ ഡൽഹിയിൽ എത്തി ചാർജ്ജ് കൈമാറി വി​ശ്രമി​ക്കാനാണ് തീരുമാനം. അസുഖബാധിതനായതിനാൽ രണ്ടു മണിക്കൂർ ഇടവിട്ട് വിശ്രമം നൽകിയായി​രുന്നു ചോദ്യങ്ങൾ. മാത്യു വർഗീസ് പറഞ്ഞു.

രണ്ട് ആൺ​മക്കളും മകളുമാണ് വർഗീസി​ന്. മകൻ റെജി​യും കുടുംബവുമാണ് വീട്ടി​ലുള്ളത്. മറ്റൊരു മകൻ ഗൾഫി​ലാണ്. ഭാര്യയ്ക്കൊപ്പം ഡൽഹി​യി​ലാണ് സ്ഥി​രതാമരം. കോൺ​ഗ്രസ് ആസ്ഥാനത്ത് അര നൂറ്റാണ്ടായി​ പ്രവർത്തി​ക്കുന്നുണ്ടെങ്കി​ലും മാത്യുവി​നെക്കുറി​ച്ച് പ്രദേശത്തെ കോൺ​ഗ്രസുകാർക്ക് വലി​യ അറി​വൊന്നുമി​ല്ല.