ആലുവ: ആരോഗ്യമേഖലയിലെ കണ്ടുപിടുത്തങ്ങളും സംഭാവനകളും പരിഗണിച്ച് മഹാത്മാഗാന്ധി നാഷണൽ എക്‌സലൻസ് അവാർഡ് ഡോ. ലാലു ജോസഫിന് മന്ത്രി കെ. രാജു സമ്മാനിച്ചു. മഹാത്മഗാന്ധി പീസ് ഫൗണ്ടേഷൻ സംസ്ഥാന അദ്ധ്യക്ഷൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്മശ്രീ ഗോപിനാഥൻ നായർ, മൈക്കൽ വേദശിരോമണി, സുബൈർ വള്ളക്കടവ്, എൻ. സുഗതൻ എന്നിവർ സംസാരിച്ചു.