അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് മൃഗാശുപത്രി വഴി നടപ്പിലാക്കുന്ന സ്കൂൾ പൗൾട്രി ക്ലബ് ആൻഡ് അനിമൽ വെൽഫെയർ ക്ലബിന്റെ ഉദ്ഘാടനം തുറവൂർ സെന്റ് അഗസ്റ്റിൻ യു.പി സ്കൂളിൽ മാനേജർ ഫാ. ജോസഫ് കൊടിയൻ നിർവഹിച്ചു. ആടുകളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കോഴികളുടെ വിതരണം പ്രധാന അദ്ധ്യാപിക സോണ ജോർജും നിർവഹിച്ചു. ഡോ.പ്രിയ മാത്യു പദ്ധതി വിശദീകരിച്ചു. വിൽസൺ ജോസഫ് പരിശീലനക്ളാസെടുത്തു. കുട്ടികൾക്ക് അനിമൽ വെൽഫെയർ ക്ലബിന്റെ ടീഷർട്ട് വിതരണം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് ജോസ് പാറേക്കാട്ടിൽ, സ്കൂൾ പ്രോഗ്രാം കോ ഓഡിനേറ്റർ പി.വി. ജോൺസൺ, പി.ടി.എ പ്രസിഡന്റ് പി.ടി ജോയ്, മദർ പി.ടി.എ പ്രസിഡന്റ് ഷിജി ജോബി തുടങ്ങിയവർ സംസാരിച്ചു