ആലുവ: തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം ഏർപ്പെടുത്തിയ ഔട്ട്സ്റ്റാൻഡിംഗ് പേഴ്‌സണാലിറ്റി അവാർഡിന് കാർട്ടൂണിസ്റ്റ് ഇബ്രാഹിം ബാദുഷയെ തിരഞ്ഞെടുത്തു. കാർട്ടൂൺ കലയെ സാമൂഹിക പ്രവർത്തനത്തിനായി ഉപയോഗിച്ചതിനാണ് അവാർഡ്. പ്രളയകാലത്ത് ബോധവത്കരണത്തിനായി നിരവധി കാമ്പയിനുകളാണ് ബാദുഷയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
എം.വി ദേവൻ അനുസ്മരണത്തോടനുബന്ധിച്ച് തൃക്കാക്കര സാംസ്‌കാരിക കേന്ദ്രം സംഘടിപ്പിച്ച വർണക്കൂട്ട് ചിത്രരചന മത്സരവേദിയിൽ മുതിർന്ന കാർട്ടൂണിസ്റ്റ് ജോഷി ജോർജ് അവാർഡ് സമ്മാനിച്ചു. സാംസ്‌കാരികകേന്ദ്രം പ്രസിഡന്റ് പോൾ മേച്ചേരിൽ, കവി ചെറുകുന്നം വാസുദേവൻ, ജനറൽ സെക്രട്ടറി ജലീൽ താനത്ത്, സലിം കുന്നുംപുറം എന്നിവർ സംസാരിച്ചു.