അങ്കമാലി: വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ കൗൺസിൽ പുനസംഘടനാ യോഗം ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി വകുപ്പിലെ ഉദ്യോഗസ്ഥരും ഗവൺമെന്റും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മേഖലാ പ്രസിഡന്റ് ജോജി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ അഡ്വ. എ.ജെ. റിയാസ്, ടി. ബി. നാസർ, സി. പി. തരിയൻ, സനൂജ് സ്റ്റീഫൻ, എൻ.വി. പോളച്ചൻ, എഫ്രേം പാറക്ക, ജോബിതാ വിൽസൺ, അനിൽ തോമസ്, വി.പി. തങ്കച്ചൻ, റെന്നി പാപ്പച്ചൻ, തോമസ് കുരിയാക്കോസ്, ഷിജോ പൂപ്പത്ത്, വർഗീസ് ചിറ്റിനപ്പിള്ളി, തൊമ്മി പൈനാടത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. എ. ഉണ്ണിക്കൃഷ്ണൻ (രക്ഷാധികാരി), ജോജി പീറ്റർ (പ്രസിഡന്റ്),പോൾ പി. കുര്യൻ (ജനറൽ സെക്രട്ടറി), പി.കെ. പുന്നൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.