നെടുമ്പാശേരി: അങ്കമാലി ഉപജില്ലാ സ്‌കൂൾ കലോത്സവം 24, 25, 26 തീയതികളിൽ നെടുമ്പാശേരി മാർ അത്തനേഷ്യസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എൽദോ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശേരി, പി.സി. സോമശേഖരൻ, എ.ഇ.ഒ ശ്രീലേഖ, സി.വൈ. ശാബോർ, ആനി കുഞ്ഞുമോൻ, വി. ദിവ്യ, ബീന വർഗീസ് എന്നിവർ സംസാരിച്ചു. സബ് കമ്മിറ്റി കൺവീനർമാരായി പോൾ പി ജോസഫ്, എം. ബേബിഗിരിജ, ആനന്ദ് ശങ്കർ, സുജിതകുമാരി, പോൾ വർഗീസ്, ഷിജി ചാണ്ടി, സിനി ജോർജ്, ബിന്ദു പോൾ, പൂർണിമ വിശ്വനാഥ്, മഞ്ജു യോയാക്കി, ഡെയ്‌സി ജേക്കബ് എന്നിവരെ തിരഞ്ഞെടുത്തു.