കോലഞ്ചേരി: കക്കാട്ടുപാറ നെല്ലുല്പാദക പാടശേഖര സമതിയുടെ യന്ത്രവൽകൃത ഞാറുനടീൽ ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് ഷിജി അജയൻ അദ്ധ്യക്ഷയായി.സ്ഥിരം സമിതി അദ്ധ്യക്ഷൻ പോൾ വെട്ടിക്കാടൻ മുഖ്യ പ്രഭാഷണം നടത്തി . പിറവം എ.ഡി.എ ഫിലിപ്പ്, സിനി ,സമതി ഭാരവാഹികളായ റജി എം പോൾ,ടി. അശോകൻ, കെ.എം വർഗീസ് , കെ.സി രാജു എന്നിവർ പ്രസംഗിച്ചു. പാമ്പാക്കുട ഗ്രീൻ ആർമി ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 10 ഏക്കറോളമുള്ള പാടശേഖരം യന്ത്രവൽക്രത ഞാറുനടീൽ നടത്തിയത് . സമതി കഴിഞ്ഞ 6 വർഷമായി രാസവളം ഉപയോഗിക്കാതെ പ്രകൃതി ദത്തമായി വിഷ രഹിത കൃഷി കെ.എം ഹിലാന്റെ മേൽനോട്ടത്തിൽ വളരെ ചെയ്തുവരുന്നുണ്ട്