കിഴക്കമ്പലം: സാന്ത്വന പരിചരണ ദിനാചരണത്തിന്റെ ഭാഗമായി പെരിങ്ങാല തണൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ രോഗികളുടെ വീടുകൾ സന്ദർശിച്ചു. തണൽ പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രവർത്തകർക്കൊപ്പം അമ്പലമേട് സബ് ഇൻസ്‌പെക്ടർ എൻ.എസ് റോയി, വടവുകോട് ബ്ലോക്ക് പഞ്ചായത്തഗം കെ.കെ രമേശ്, മാദ്ധ്യമ പ്രവർത്തകൻ സക്കറിയ പള്ളിക്കര എന്നിവരും വീടുകൾ സന്ദർശിക്കാൻ എത്തിയിരുന്നു. പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡന്റ് കെ.എ അബ്ദുൽ കരീം, സെക്രട്ടറി കെ.കെ മുഹമ്മദ്, എൻ.എച്ച് അൻസാർ, സൈനമ്പ മുഹമ്മദ്, ഷംല നസീർ എന്നിവർ നേതൃത്വം നൽകി. 30 ൽ പരം രോഗികളുടെ വീടുകളിൽ എത്തി ചികിത്സ നടത്തുന്നതായി പാലിയേറ്റീവ് പ്രവർത്തകർ പറഞ്ഞു