പ്രത്യുല്പാദന ശേഷി ഇല്ലാതാകുന്ന അവസ്ഥയ്ക്കാണ് വന്ധ്യത എന്ന് പറയുന്നത്. തീരെ ഗർഭം ധരിക്കാതിരിക്കുന്നത് പ്രാഥമിക വന്ധ്യതയും ഒരു തവണ ഗർഭം ധരിക്കുകയും പിന്നീട് ഗർഭം ധരിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ യാണ് രണ്ടാമത്തെ വന്ധ്യത. സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന വന്ധ്യതയ്ക്ക് പാരമ്പര്യം ഒരു ഘടകമാകാറുണ്ട്. ഡി.എൻ.എയുടെ നാശം, പുകവലി, റേഡിയേഷൻ, പാരമ്പര്യമായ കാരണങ്ങൾ എന്നിവയും വന്ധ്യതയിലേക്ക് നയിക്കാം. രക്തപരിശോധന, മൂത്ര പരിശോധന, ശുക്ലപരിശോധന, സ്കാനിംഗ് തുടങ്ങിയവയിലൂടെ രോഗം നിർണയിക്കാനാകും.
സ്ത്രീകളിൽ
ഹോർമോണുകളുടെ ഉല്പാദനം കൃത്യമാകാത്തതും പ്രായക്കൂടുതലും പ്രായക്കുറവും സ്ത്രീകളിൽ വന്ധ്യതയ്ക്ക് കാരണമാവാം. കൂടാതെ അവയവപരമായിട്ടുള്ള രോഗങ്ങളും ഇതിന് കാരണമാവാം. അണ്ഡവാഹിനിക്കുഴലുകൾക്കുള്ള തടസം, തകരാറുകൾ, ഗർഭാശയത്തിനുള്ള തകരാറുകൾ, അണ്ഡോല്പാദനത്തിലുള്ള കുറവുകൾ അണ്ഡവാഹിനിക്കുഴലുകൾക്കുള്ള വളർച്ചയില്ലായ്മ, സങ്കീർണമായി പകരുന്ന മറ്റ് രോഗങ്ങൾ, ഗർഭാശയ വീക്കം, ഗർഭാശയ മുഴകൾ തുടങ്ങിയ ഗർഭാശയ രോഗങ്ങൾ എന്നിവയും വന്ധ്യതയിലേക്ക് നയിക്കാം. ശരീരത്തിന്റെ അമിതഭാരവും ഭാരമില്ലായ്മയും വന്ധ്യതയ്ക്ക് കാരണമാകാം.
പുരുഷന്മാരിൽ
ശുക്ലത്തിന്റെ താഴ്ന്ന ഗുണനിലവാരം, ബീജങ്ങളുടെ എണ്ണക്കുറവ്, ആന്തരികസ്രവങ്ങളുടെ തകരാറുകൾ, മരുന്നുകളുടെ ദുരുപയോഗം, പകർച്ചവ്യാധികൾ, മറ്റ് അസുഖങ്ങൾ എന്നിവയും കാരണമാകാം. ഈ പറഞ്ഞ കാരണങ്ങൾ ഒന്നുമില്ലാതെയും വന്ധ്യത ചിലർക്കുണ്ടാകാറുണ്ട്.
ചികിത്സ
പഞ്ചകർമ്മ ചികിത്സ, ഔഷധസേവ എന്നിവയിലൂടെ കൃത്യമായി ചികിത്സ എടുക്കുന്ന പക്ഷം വന്ധ്യത പരിഹരിക്കാം. പഞ്ചകർമ്മാധിഷ്ഠിതമായ സ്നേഹം, സ്വേദനം, വമനം, വിരേചനം, കഷായവസ്തി, തൈലവസ്തി എന്നീ ചികിത്സകളാണ് പ്രധാനമായും വന്ധ്യതയിൽ ചെയ്യുന്നത്. പുരുഷ വന്ധ്യതയിൽ പ്രധാനമായും പാലും നെയ്യും ചേർന്നുള്ള ചികിത്സക്കാണ് പ്രാധാന്യം. സ്ത്രീകളിൽ തൈലവും ഉഴുന്നും ചേർന്നുള്ള ആഹാരവും പ്രധാനമാണ്. കൃത്യമായ രോഗനിർണയത്തിന് ശേഷം ആയുർവേദ ചികിത്സ ചെയ്യുകയാണെങ്കിൽ നൂറുശതമാനം പരിഹരിക്കാം.
ഡോ. രേഖ എസ്.ജെ,
ക്ളിനിക്കൽ ഓപ്പറേഷൻ ഹെഡ്,
നാഗാർജുന ആയുർവേദ കേന്ദ്രം, കാലടി.
ഫോൺ: 9961883252