കൊച്ചി : ജനങ്ങളുടെ മനസറിഞ്ഞുള്ള വികസനമാണ് ലക്ഷ്യമെന്ന് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ. വിനോദ് പറഞ്ഞു. രാഷ്ട്രീയമല്ല, ജനങ്ങളാണ് പ്രധാനം. നഗരപ്രദേശത്തും പ്രാന്തമേഖലകളിലുമുള്ള പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതസുരക്ഷിതത്വം ഉറപ്പാക്കുന്ന വികസനസമീപനം സ്വീകരിക്കും
1982 ൽ കളമശ്ശേരി സെന്റ് പോൾസ് കോളേജിൽ കെ.എസ്.യു യൂണിറ്റ് പ്രസിഡന്റായി രാഷ്ടീയജീവിതം തുടങ്ങിയ താൻ രണ്ടുവട്ടം യൂണിയൻ ചെയർമാനായിരുന്നു. 1991 ൽ പാർട്ടി ഡി.സി.സി അംഗമായി. 22 വർഷമായി കോർപ്പറേഷൻ കൗൺസിലറാണ്. രണ്ടുവട്ടം ഡെപ്യൂട്ടി മേയറായി.
സിറ്റിഗ്യാസ് പദ്ധതി നടപ്പാക്കുന്നതിന് നഗരസഭക്ക് പൂർണമനസാണ്. വെട്ടിപ്പൊളിക്കുന്ന റോഡ് നന്നാക്കാൻ സംസ്ഥാന സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഫണ്ട് അനുവദിക്കാൻ തയ്യാറായി. അദാനിക്ക് സൗജന്യമനുവദിക്കാൻ നഗരസഭ തയ്യാറായിരുന്നില്ല.
എറണാകുളം നിയോജക മണ്ഡലത്തിൽ എട്ട് വർഷമായി ഹൈബി ഈഡൻ എം.എൽ.എയെന്ന നിലയിൽ ശക്തമായി പ്രവർത്തിച്ചു .ഹെെബിയുടെ കൈയൊപ്പ് പതിയാത്ത മേഖലകളില്ല. അത് തിരഞ്ഞെടുപ്പിൽ പ്രചോദനമാണ്. ഹെെബിയുടെ തുടർച്ചയാകും തന്റെ പ്രവർത്തനങ്ങൾ.
എൽ.ഡി.എഫ് സർക്കാർ ഭരണത്തിൽതദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചു, ആശ്രയ കിറ്റുകളുടെ വിതരണം മുടങ്ങി. കഴിഞ്ഞ മൂന്നര വർഷത്തിനിടെ അഞ്ച് നയാപെെസപോലും നഗരസഭയിലെ റോഡുകൾക്കായി സർക്കാർ നൽകിയിട്ടില്ല. ഇതെല്ലാം ഉപതിരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാണെന്ന് വിനോദ് പറഞ്ഞു.
നൽകുന്നതാണെന്നും പ്രസ് ക്ളബിൽ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
നാല് കാര്യങ്ങൾക്ക് പ്രാധാന്യം
കൊച്ചി മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി യാഥാർത്ഥ്യമാക്കും
ഖരമാലിന്യസംസ്കരണത്തിന് നഗരസഭയുമായി ചേർന്ന് പദ്ധതി ആവിഷ്കരിക്കും
. മാലിന്യത്തിൽ നിന്ന് ഉൗർജം പദ്ധതി നടപ്പാക്കും. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയായി
124 കോടി രൂപ മുടക്കിൽ 24 മണിക്കൂറും കുടിവെള്ളം ലഭിക്കുന്ന സമ്പൂർണ്ണ കുടിവെള്ള പദ്ധതി