പറവൂർ : മനയ്ക്കപ്പടി മാതാ കോളേജ് ഒഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ യൂണിറ്റും ഇടപ്പള്ളി അമൃതാ ആശുപത്രിയും എച്ച്.ഡി.എഫ്.സി ബാങ്കും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. മാതാ കോളേജ് അക്കാഡമിക് ഡയറക്ടർ പ്രൊഫ. പ്രശാന്ത് നാരായണൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ധനലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളും അദ്ധ്യാപകരും പൊതുജനങ്ങളും രക്തദാനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ശബ്ദരൂപൻ, അരുൺ ഗ്രേഷ്യസ്, വാളന്റിയർമാരായ കെ.ആർ. അനാഷ്, എം.എസ്. അഞ്ജലി, കെ.വി. ഗോപിക, ശ്രീറാം പ്രകാശ്, സനശാന്തൻ, സാവിയോ ടി. സണ്ണി എന്നിവർ നേതൃത്വം നൽകി.