പറവൂർ : ഗ്രീൻ പറവൂർ, ക്ളീൻ പറവൂർ കാമ്പയിന്റെ ഭാഗമായി കേരള പുലയർ യൂത്ത് മൂവ്മെന്റ് പറവൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടതി, പൊലീസ് സ്റ്റേഷൻ പരിസരം ശുചീകരിച്ചു. സബ് ഇൻസ്പെക്ടർ സോണി മത്തായി ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നടുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ രമേഷ് ഡി. കുറുപ്പ് നിർവഹിച്ചു. കെ.പി.വൈ.എം പറവൂർ യൂണിയൻ പ്രസിഡന്റ് ദിനു പവിത്രൻ, സെക്രട്ടറി മിഥുൻ മാവേലിത്തറ, വാസൻ, വിഷ്ണുപ്രസാദ്, ഷിബിന ദാസൻ, സുജിത് സുകു തുടങ്ങിയവർ നേതൃത്വം നൽകി.