കൊച്ചി : കുട്ടികൾക്കെതിരായ ലെെംഗിക അതിക്രമങ്ങൾക്കെതിരെ ജനിക ഫൗണ്ടേഷൻ സ്കൂളുകളിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിക്കുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി സഹകരിച്ചാണ് ക്ളാസ് . തീരദേശ മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് സർക്കാർ സ്കൂളുകളിലാണ് ബോധവത്ക്കരണ പരിപാടികളും പ്രചാരണങ്ങളും ഉൾപ്പെടുന്ന പദ്ധതി നടപ്പാക്കുന്നത്.

ഒക്ടോബർ 17 ന് ഉച്ചയ്ക്ക് 1.30ന് എടവനക്കാട് എസ്.ഡി.പി.വെെ കെ.പി.എം.എച്ച് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ ഡോ. കൗസർ എടപ്പഗാത് പദ്ധതി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ആമി -ദ ഷാട്ടേർഡ് സെെലൻസ്-ആദ്യ പ്രദർശനോദ്ഘാടനം ജില്ലാകളക്ടർ എസ്.സുഹാസ് നിർവഹിക്കും.വ

ഫൗണ്ടേഷൻ പ്രസിഡന്റ് അഡ്വ. ടീന ചെറിയാൻ , ട്രസ്റ്റിമാരായ ജീമോൾ , പി.എ. , സന്ധ്യാ വി.കെ എന്നിവർ

വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.