വൈപ്പിൻ : ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണനെ ചെറായി നോർത്ത് ശാഖാ ഗുരുമന്ദിരത്തിൽ കൂടിയ യോഗം അനുമോദിച്ചു. വൈപ്പിൻ യൂണിയൻ സെക്രട്ടറി പി.ഡി. ശ്യംദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ.കെ. രത്‌നൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് ബേബി നടേശൻ, ദേവസ്വം സെക്രട്ടറി കെ.എസ്. മുരളി, യൂണിയൻ വനിതാസംഘം ട്രഷറർ സിനി സാജൻ, വയൽവാരം സംഘം കൺവീനർ കെ.പി. സുനിൽകുമാർ, ഷീലാ ഗോപി, കെ.പി. ബാബു, ടി.ആർ. മുരളി, സിബി അനിൽ, കെ.എം. സാബു എന്നിവർ പ്രസംഗിച്ചു. വയൽവാരം സംഘം ഉപഹാരം സമ്മാനിച്ചും ഗുരുകൃപ സംഘം പൊന്നാട ചാർത്തിയും ഗോപാലകൃഷ്ണനെ ആദരിച്ചു.