മൂവാറ്റുപുഴ: ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജയിലുകളിൽ ആശങ്കസൃഷ്ടിക്കുന്നു. മൂവാറ്റുപുഴ സബ് ജയിലിൽ തടവുപുള്ളികളുടെ ആക്രമണം തുടർക്കഥയായി. കഴിഞ്ഞ ദിവസം തടവുകാരന്റെ ആക്രമണത്തിൽ മൂന്ന് ജയിൽ വാർഡൻമാർക്ക് പരിക്കേറ്റു. രാത്രി കാലങ്ങളിൽനാല് ജയിൽ വാർഡൻമാരാണുള്ളത്. പകൽ സമയങ്ങളിൽ സൂപ്രണ്ട് അടക്കം രണ്ട് ഓഫീസർമാർ കൂടുതൽ ഉണ്ടെങ്കിലും ജീവനക്കാരുടെ എണ്ണംകൂട്ടിയിട്ടില്ല. ആറ് തസ്തിക ഒഴിഞ്ഞുകിടക്കുന്നു.കൊടും ക്രിമിനലുകൾ മുതൽ സാദാ തടവുകാർ വരെ ഇവിടെയുണ്ട്.പാലാരിവട്ടം കേസിൽ ശിക്ഷിക്കപ്പെട്ട ഉന്നതരും ഈ സബ് ജയിലിൽകഴിയുന്നു. ജയിൽ സൂപ്രണ്ട്, അസിസ്റ്റന്റ് സൂപ്രണ്ട് ഗ്രേഡ് രണ്ട്, മൂന്ന് ഡപ്യൂട്ടി പ്രിസൺ ഓഫിസർ, 13 അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഒരുഡ്രൈവർ എന്നിങ്ങനെയാണ് ജയിലിലെ സ്റ്റാഫ് പാറ്റേൺ. ഇതിൽ ആറ് തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
സംസ്ഥാനത്തെ ജയിലുകളിലേക്ക് 2017ൽ 206 പുതിയ തസ്തികക്ക് അനുമതി നൽകിയിരുന്നു.എന്നാൽ സ്പെഷൽ സബ് ജയിൽ ആയി ഉയർത്തിയിട്ടുള്ള മൂവാറ്റുപുഴ സബ് ജയിലിൽ പുതിയ തസ്തികകൾ ഉണ്ടായില്ല.
മൂന്നു തടവുകാർക്ക് ഒരു ജീവനക്കാരൻ എന്നതാണ് ചട്ടപ്രകാരം ജയിലുകളിലെ അനുപാതം. എന്നാൽ പാലിക്കുന്നില്ല.
മൂ വാറ്റുപുഴ സബ് ജയിലിൽപാർപ്പിക്കുവാനുള്ള സൗകര്യം65 തടവുകാർക്ക്. നിലവിൽ 70 തടവുകാർ