sreekumaran-thampi
ഐ.എം.എ കലാസാംസ്കാരിക വിഭാഗവും ഐ.എം.എ പറവൂർ ബ്രാഞ്ചും ശ്രീകുമാരൻതമ്പിയെ ആദരിക്കുന്നു

വൈപ്പിൻ : ഗാനരചയിതാവും ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ശ്രീകുമാരൻ തമ്പിയെ ഐ.എം.എ യുടെ കലാസാംസ്‌കാരിക വിഭാഗവും ഐ.എം.എ പറവൂർ ബ്രാഞ്ചും സംയുക്തമായി ആദരിച്ചു. ചെറായി ബീച്ച് റിസോർട്ടിൽ നടന്ന സമ്മേളനത്തിൽ ഐ.എം.എ പ്രസിഡന്റ് ഡോ. സുഗതൻ അദ്ധ്യക്ഷത വഹിച്ചു.

ഡോ. എം.എൻ. വെങ്കിടേശ്വരൻ, ഡോ. സി.എം. രാധാകൃഷ്ണൻ, ഡോ. ശ്രീവിലാസൻ, ഡോ. മനോജ്, ഡോ. എബ്രഹാം വർഗീസ്, ഡോ. ജോസ് ഗുഡ്‌വിൽ എന്നിവർ പ്രസംഗിച്ചു. ഐ.എം.എയിലെ മുതിർന്ന ഗായകൻ ഡോ. സി.എം. രാധാകൃഷ്ണനെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് നടത്തിയ ഇലഞ്ഞിപ്പൂമണം സംഗീത സായാഹ്നത്തിൽ 18 ഗായകർ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ ആലപിച്ചു.