kseb
അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് സി പി എം പ്രവർത്തകർ കെ.എസ്ഇബി. എക്സി.എൻജിനിയറെ ഉപരോധിച്ചപ്പോൾ .

മൂവാറ്റുപുഴ: നഗരത്തിൽ അടിക്കടി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ഇ.ബി

എക്സിക്യുട്ടീവ് എൻജിനിയറെ ഉപരോധിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവായതിനെ തുടർന്നാണ് സമരം സംഘടിപ്പിച്ചത്. വൈദ്യുതി നിരന്തരമായി മുടങ്ങുന്നതിനാൽ വ്യപാര സ്ഥാപനങ്ങളും ചെറുകിട വ്യവസായ യൂണിറ്റുകളും ജനറൽ ആശുപത്രി അടക്കമുള്ള ആതുരാലായങ്ങളും ബുദ്ധിമുട്ടിലായിരിക്കുകയാണന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. സജി ജോർജ്, പി.എം.ഇബ്രാഹിം, പി.ബി. അജിത്ത്കുമാർ, സി.എം. സീതി തുടങ്ങിയവർ നേതൃത്വം നൽകി.

.