yesmen
വൈസ്‌മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബിന്റെ അഭിമുഖ്യത്തിൽ സ്വാഗത ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം മൂവാറ്റുപുഴ പിറവം റോഡിൽ റീജിയണൽ ഡയറക്ടർ അഡ്വ: ബാബു ജോർജ് നിർവഹിക്കുന്നു

മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മൂവാറ്റുപുഴ ടവേഴ്‌സ് ക്ലബിന്റെ അഭിമുഖ്യത്തിൽ നഗരത്തിലെ പ്രധാന റോഡുകളിൽ സ്വാഗത ബോർഡുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. മൂവാറ്റുപുഴ - പിറവം റോഡിൽ മാറാടി പഞ്ചായത്തിന്റെയും മൂവാറ്റുപുഴ നഗരസഭയുടെയും അതിർത്തിയിൽ ബോർഡ് സ്ഥാപിച്ചുകൊണ്ട് റീജിയണൽ ഡയറക്ടർ അഡ്വ. ബാബു ജോർജ് ഉദ്ഘാടനം നിർവഹിച്ചു. പാസ്റ്റ് ഏരിയ പ്രസിഡന്റ് പി. വിജയകുമാർ, ഡിസ്ട്രിക്ട് ഗവർണർ ഡോ. ജേക്കബ് എബ്രഹാം, റീജിയണൽ ട്രഷറർ സുനിൽ ജോൺ, ക്ലബ് പ്രസിഡന്റ് ഹിപ്‌സൺ എബ്രഹാം , ട്രഷറർ ജോർജ് വെട്ടിക്കുഴി, മെനറ്റ്‌സ് പ്രസിഡന്റ് ബിജിമോൾ ഹിപ്‌സൺ, പുഞ്ചിരി സുരേഷ്, ജയിംസ് കീർത്തി, ഹേമ വിജയൻ എന്നിവർ പങ്കെടുത്തു.