വൈപ്പിൻ : വൈപ്പിനിൽനിന്നുള്ള സ്വകാര്യ ബസുകൾക്ക് നഗരപ്രവേശനം അനുവദിക്കണമെന്ന് പൗരശക്തി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. വൈപ്പിൻ മുനമ്പം സംസ്ഥാന പാതയിലെ റോഡരികും നടപ്പാതയും തമ്മിലുള്ള ഉയരവ്യത്യാസം പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. ചെയർമാൻ മുല്ലക്കര സക്കരിയ അദ്ധ്യക്ഷത വഹിച്ചു. ഷിജു കളരിത്തറ, ബി.ആർ. ശ്രീകുമാർ, കെ.പി. രാധാകൃഷ്ണൻ, കെ.വി. സിബി, കെ.യു. രഞ്ജിത്ത്, വികാസ് ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.