കൊച്ചി : എറണാകുളം ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തരംഗമാണെന്ന് എൻ.സി.പി ബ്ളോക്ക് കമ്മിറ്റി. സർക്കാരിന്റെ വികസന പദ്ധതികൾ അട്ടിമറിക്കുന്ന നഗരസഭയ്ക്കെതിരായ വിധിയെഴുത്താകും തിരഞ്ഞെടുപ്പെന്ന് ബ്ളോക്ക് കമ്മിറ്റി യോഗം വിലയിരുത്തി.
അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ നഗരസഭ സർക്കാർ നൽകുന്ന ഫണ്ടുകൾ വിനിയോഗിക്കുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയിയെ വിജയിപ്പിക്കാൻ പ്രവർത്തനം തുടരാൻ യോഗം തീരുമാനിച്ചു.
എൻ.സി.പി യുവജനവിഭാഗം മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രദീപ് പാറപ്പുറം സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് വി. രാംകുമാർ അദ്ധ്യക്ഷത വഹിച്ചു.