കൊച്ചി : രാജ്യത്തെ കർഷകരെ അപകടത്തിലാക്കുന്ന ആർ.സി.ഇ.പി കരാറിൽ ഒപ്പുവയ്ക്കരുതെന്ന് നാഷണലിസ്റ്റ് കിസാൻസഭ സംസ്ഥാന നേതൃയോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. 16 രാജ്യങ്ങൾ പങ്കാളികളാകുന്ന മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്തകരാർ നടപ്പാക്കിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുക ക്ഷീരകർഷകരെ ആയിരിക്കും. ഇറക്കുമതി ചെയ്യുന്ന പാലും പാലുത്പന്നങ്ങളുമായി നാട്ടിലെ കർഷകർക്ക് മത്സരിക്കാൻ സാധിക്കാതെ വരുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംസ്ഥാന ചെയർമാൻ പി.എം.ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
കെ.ജെ. ജോസ്‌മോൻ, എം.ജെ. ഉമ്മൻ, സലിം.പി.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ. മാണി സി.കാപ്പൻ എം.എൽ.എയ്ക്ക് സ്വീകരണം നൽകി.