പറവൂർ : പൂയപ്പിള്ളി നവമി കുടുംബശ്രീയുടെ ഒന്നാം വാർഷികം ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രത്യുഷ ഷെബി അദ്ധ്യക്ഷത വഹിച്ചു. അസി. സിറ്റി പൊലീസ് കമ്മീഷണർ ടി.ആർ. രാജേഷ്, പി.എസ്. നീലാംബരൻ, മേരി രവി, ശ്യാമിലി പ്രേംലാൽ തുടങ്ങിയവർ സംസാരിച്ചു.