കൊച്ചി : പ്രളയ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് സെൻട്രൽ എക്സെെസ് എംപ്ളോയീസ് സൊസെെറ്രി വീടുകൾ നിർമ്മിച്ചു നൽകുന്നു. അർഹരായ 10 പേർക്കാണ് വീടുകൾ നൽകുക. കൊച്ചിയിൽ നടന്ന സംഘത്തിന്റെ വാർഷിക പൊതുയോഗത്തിലാണ് തീരുമാനം.

ആദ്യഘട്ടമായി അഞ്ച് വീടുകൾ നിർമ്മിച്ചുനൽകാനുള്ള 25 ലക്ഷം രൂപയുടെ ചെക്ക് നാളെ തിരുവന്തപുരം ജി.എസ്.ടി ഭവനിൽ വച്ച് നടക്കുന്ന ചടങ്ങിൽ സൊസെെറ്റി പ്രസിഡന്റ് പോൾ പി.ജോർജ് സഹകരണ വകുപ്പ് മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന് കെെമാറും. സെൻട്രൽ ജി.എസ്.ടി പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ . സംസ്ഥാന സഹകരണ രജിസ്ട്രാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. 1250 അംഗങ്ങളാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘത്തിലുള്ളത്.