കൊച്ചി : ഇടപ്പള്ളി അമൃത സ്‌കൂൾ ഒഫ് ആർട്‌സ് ആൻഡ് സയന്‌സസിൽ ഡൽഹി ആസ്ഥാനമായ സംഘടനയായ സ്പിക് മക്കെയുടെ ആഭിമുഖ്യത്തിൽ ആറു ദിവസം നീളുന്ന കലാശില്പശാല ആരംഭിച്ചു. ശനിയാഴ്ച അവസാനിക്കും.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി മുഖ്യാതിഥിയായി.
പതിനൊന്നു കലാരൂപങ്ങളിലാണ് പരിശീലനം നൽകുന്നത്. ഇടപ്പള്ളി അജിത് (കർണാടകം സംഗീതം), ശ്രുതി ബോഡെ (ഹിന്ദുസ്ഥാനി സംഗീതം), ഫാക്ട് ജയദേവ വർമ്മ (കഥകളി), മീര ശ്രീനാരായണൻ (ഭരതനാട്യം), ശ്രീവിദ്യ അങ്ങേരെ (കുച്ചുപ്പുഡി) കോമള ഖുശ്വാനി (കഥക്), വിശ്വനാഥ പുലവർ (തോല്പാവക്കൂത്ത് ), കൃഷ്ണൻ കെ എസ് (മ്യൂറൽ പെയിന്റിംഗ്) , ഡോ സി എസ് ജയരാമൻ ( ക്ലേ മോഡലിംഗ്), ര്തനശ്രീ അയ്യർ (തബല) എന്നിവരാനാണ് സോദാഹരണ ക്ലാസുകൾ നൽകുന്നത്.
ഉണ്ണിവാര്യർ (കോ ഓർഡിനേറ്റർ, സ്പിക് മക്കെ ), ഡോ യു. കൃഷ്ണകുമാർ (ഡയറക്ടർ, അമൃത സ്‌കൂൾ ഒഫ് ആർട്‌സ് ആൻഡ് സയൻസസ്) എന്നിവരാണ് പരിപാടികൾക്ക് നേതൃത്വത്തെ നൽകുന്നത്