kudumbasamgamam
വേഴപ്പറമ്പ് കുമാരനാശാൻ കുടുംബയൂണിറ്റ് സംഗമവും, ദീപാർപ്പണവും സമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര :എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് കെ.ആർ.നാരായണൻ സ്മാരക യൂണിയനിലെ 1929 ാംനമ്പർ ഗുരുധർമ ഗ്രാമത്തിലെ വേഴപ്പറമ്പ് കുമാരനാശാൻ കുടുംബയൂണിറ്റ് സംഗമവും, ദീപാർപ്പണവും സമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ അഡ്വ. രാജൻ മഞ്ചേരി ഗുരുദേവ പ്രഭാഷണം നടത്തി. യൂണിയൻ പ്രസിഡന്റ് ഇ.ഡി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ മഞ്ചേരിയെ പൊന്നാട അണിയിച്ചും ഫലകം നൽകിയും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജി കുര്യൻമുഖ്യ പ്രസംഗം നടത്തി. കൺവീനർഅഭിലാഷ് രാമൻകുട്ടി, യൂണിയൻ കൗൺസിലർകെ.എസ്. അജീഷ് കുമാർ, കെ.കെ.ഗോപി, കെ.കെ.സദാശിവൻ,ടി.യു.ശശി, ഇ.കെ.മോഹൻ, രാജി റെജി, എ.ടി.ജയപ്രകാശ്,പി.എൻ.പുരുഷോത്തമൻ, എന്നിവർ സംസാരിച്ചു.