കിഴക്കമ്പലം: പട്ടിമ​റ്റം കോലാംകുടി നവധാര വായനശാലയുടെ നേതൃത്വത്തിൽ ലഹരിയും സൈബർ ലോകത്തെ ചതിക്കുഴികളെയും കുറിച്ച് ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. . ജില്ലാ പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസിന് എ.എസ്.ഐ ശിവകുമാർ നേതൃത്വം നൽകി. വായനശാല പ്രസിഡന്റ് വി.എം.ഷിഹാബ്, സെക്രട്ടറി പ്രശാന്ത്, പഞ്ചായത്തംഗം എ.പി.കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.