പള്ളുരുത്തി: അഴകിയകാവ് ഭഗവതി ക്ഷേത്രഭൂമി കൈയടക്കി അന്യാധീനപ്പെടുത്താനുള്ള നീക്കം പരാജയപ്പെടുത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ നടത്തിയ ജനജാഗ്രതാ സദസിൽ സംസാരിക്കുകയായിരുന്നു അവർ. ക്ഷേത്രഭൂമി റവന്യൂ ഭൂമിയാക്കി മാറ്റാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് സദസ് സംഘടിപ്പിച്ചത്. ടി.പി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീഭവാനീശ്വര ക്ഷേത്രം മേൽശാന്തി പി.കെ.മധു സദസ് ഉദ്ഘാടനം ചെയ്തു. കെ.പി. സുരേഷ്, നവീൻ കേശവ്, വേണുപിള്ള, ക്യാപ്ടൻ സുന്ദരം, പി.സി. ഉണ്ണിക്കൃഷ്ണൻ, പി.എസ്. സൗഹാർദ്ദൻ തുടങ്ങിയവർ സംബന്ധിച്ചു.