കൊച്ചി : ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ.ഡി.എ സ്ഥാനാർത്ഥി സി.ജി. രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ (16) എറണാകുളത്തെത്തും.

എൻ.ഡി.എ വനിതാസംഗമം അയ്യപ്പൻകാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട് മൂന്നിന് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും. അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ ചേരുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ തുഷാർ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ആറിന് ഇടപ്പള്ളി വടക്കുംഭാഗം എം.എ. അരവിന്ദാക്ഷൻ സ്മാരക ഹാളിൽ ചേരുന്ന ബി.ഡി.ജെ.എസ് കുടുംബസംഗമം തുഷാർ ഉദ്ഘാടനം ചെയ്യും.