പള്ളുരുത്തി: മട്ടാഞ്ചേരി ഉപജില്ലാ ശാസ്ത്ര, ഐ.ടി. മേളക്ക് കുമ്പളങ്ങിയിൽ തുടക്കമായി. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സെന്റ്.പീറ്റേഴ്സ്, ഒ.എൽ.എഫ്, ഇല്ലിക്കൽ എന്നീ സ്ക്കൂളുകളിലാണ് മേള നടക്കുന്നത്. ഫാ. ജോപ്പി കൂട്ടുങ്കൽ, അനിതാ ഷീലൻ, സജീവ് ആന്റണി, നെൽസൻ കോച്ചേരി, കെ.കെ. സുരേഷ് ബാബു, അമല, എ.ഇ.ഒ വാഹിദ, പി.എം. സുബൈർ, പി.എം. ബെന്നി തുടങ്ങിയവർ സംബന്ധിച്ചു. മേള ഇന്ന് സമാപിക്കും.