കൊച്ചി : കച്ചേരിപ്പടിയിലെ ശ്രീസുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി നിർദ്ധന രോഗികൾക്കായി സംഘടിപ്പിക്കുന്ന സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പിന്റെ ഉദ്ഘാടനം നാളെ (16 ബുധൻ) ഉച്ചയ്ക്ക് 12ന് ഹൈബി ഈഡൻ എം.പി നിർവഹിക്കും.

ഹെർണിയ (കുടലിറക്കം), അപ്പെൻഡിസൈറ്റിസ് (ആന്ത്രവീക്കം), ഗോൾബ്ലാഡർ (പിത്താശയ വീക്കം), ഗർഭാശയ രോഗങ്ങൾ എന്നിവയ്ക്കാണ് ശസ്ത്രക്രിയ നടത്തുക. കൗൺസിലർ സുധ ദിലീപ്, ആശുപത്രി ബോർഡ് പ്രസിഡന്റ് ആർ. രത്‌നാകര ഷേണായി, ജനറൽ സെക്രട്ടറി മനോഹർ പ്രഭു, മെഡിക്കൽ ഡയറക്ടർ ഡോ.എം.ഐ ജുനൈദ് റഹ്മാൻ, മെഡിക്കൽ സൂപ്രണ്ട് ഡോ രാമാനന്ദ പൈ തുടങ്ങിയവർ പ്രസംഗിക്കും.