അങ്കമാലി: ചാലിശേരി പ്രദേശത്തെ മയക്കുമരുന്ന് കഞ്ചാവ് മാഫിയയുടെ പ്രവർത്തനങ്ങളും അനധികൃത മദ്യ വില്പനയും യുവാക്കളെ അണിനിരത്തി പ്രതിരോധിക്കുവാൻ ഡി.വൈ.എഫ്.ഐ പാലിശേരി മേഖലാസമ്മേളനം തീരുമാനിച്ചു. പാലിശേരി സഹകരണ ബാങ്ക് ഹാളിൽ ചേർന്ന സമ്മേളനം ഡി വൈ എഫ് ഐ അങ്കമാലി ബ്ലോക്ക് സെക്രട്ടറി അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പ്രവീൺ എം. എസ്. അദ്ധ്യക്ഷനായി. ഭാരവാഹികളായി പ്രവീൺ എം.എസ് (പ്രസിഡന്റ്), റോജിസ് മുണ്ടപ്ലാക്കൽ (സെക്രട്ടറി), അനൂപ് ആന്റണി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.