പറവൂർ : പറവൂരിൽ സർക്കാർ കോളേജ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് ഡി.വൈ.എഫ്.ഐ പറവൂർ ടൗൺ വെസ്റ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ലിറ്റീഷ്യ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ജിജോ ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി വി.യു. ശ്രീജിത്ത്, ട്രഷറർ ഇ.ബി. സന്തു, സി.പി. ജയൻ, എസ്. സന്ദീപ്, എം.എസ്. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി സി.ബി. ആദർശ് (പ്രസിഡന്റ്), പി.വി. നിഖിൽ, വി. വിപിൻ (വൈസ് പ്രസിഡന്റുമാർ), പി.ആർ. സജേഷ് കുമാർ (സെക്രട്ടറി) സി.എസ്. ഐശ്വര്യ, എ.എം. മിജോഷ് (ജോയിന്റ് സെക്രട്ടറിമാർ), ജിജോ ജോസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.