അങ്കമാലി : താബോർ സാന്ത്വന വയോജന ക്ലബിന്റെ നേതൃത്വത്തിൽ സാന്ത്വന പരിചരണ ദിനാചരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.പി. സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. ക്ലബിലെ മുതിർ അംഗങ്ങളെ ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ് പൊന്നാടഅണിയിച്ച് ആദരിച്ചു.
ഫാ. ടോണി കോയ്ക്കൽ, ഗ്രാമപഞ്ചായത്ത് അംഗം വി.സി. കുമാരൻ, ഡിറ്റോ ഡേവിസ്, എം. കെ. വാസു, വി. പത്മനാഭൻ, ടി. പി. വേലയുധൻ എന്നിവർ പ്രസംഗിച്ചു.