മൂവാറ്റുപുഴ: വിദ്യാർഥിയെ എട്ട്പേരടങ്ങുന്ന സംഘം മൂവാറ്റുപുഴ സെൻട്രൽമാൾ കോമ്പൗണ്ടിൽ കടന്ന് ആക്രമിച്ചു. മൂവാറ്റുപുഴ വട്ടപ്പാറ വീട്ടിൽ അമർ (20) നെയാണ് തൊടുപുഴ മങ്ങാട്ടുകവലയിൽ വ്യാപാരിയായ യുവാവിന്റെ നേതൃത്വത്തിൽ ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. അമറിനെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ആക്രമണകാരണം വ്യക്തമല്ല. തൊടുപുഴ സ്വദേശി ഷെറിനും സംഘവുമാണ് ആക്രമണം നടത്തിയത്.