കൊച്ചി: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണം ദുരന്ത കൈകാര്യ വിഭാഗം ഡെപ്യൂട്ടി കളക്ടർ സന്ധ്യാദേവി ഉദ്ഘാടനം ചെയ്തു. പറവൂർ മുൻസിപ്പൽ ടൗൺ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സ്ഫിയർ ഇന്ത്യ - ഇന്റർ ഏജൻസി ഗ്രൂപ്പ് എറണാകുളം എന്നിവരുടെ സംയുക്താതാഭിമുഖ്യത്തിലായിരുന്നു പരിപാടി. ടൗൺ ഹാളിന് പുറത്ത് സജ്ജീകരിച്ചിരുന്ന കാൻവാസിൽ 'പ്രളയ അതിജീവനം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ ചിത്രം വരച്ചു. ആർട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.