punerjani-paravur-
പുനർജനി പദ്ധതിയിൽ പ്രളയബാധിതർക്ക് നിർമ്മിച്ചു നൽകുന്ന പട്ടണം പണിക്കശേരി സുനിൽകുമാറിന്റെ വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ : പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയുടെ ഭാഗമായി പ്രളയബാധിതർക്ക് നിർമ്മിച്ചു നൽകുന്ന നാല് വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. റോട്ടറി ക്ളബ് ഓഫ് കൊച്ചിൻ സെൻട്രലിന്റെ സാമ്പത്തിക സഹകരണത്തോടെ ചിറ്റാറ്റുകര പഞ്ചായത്തിലെ പട്ടണം ഇളയിടത്ത് ശിവൻ, പഴയിടത്ത് സന്തോഷ്, പണിക്കശേരി സുനിൽകുമാർ, പാലിശേരി സജീവ് എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ഐ. നിഷാദ്, ബ്ളോക്ക് പഞ്ചായത്തംഗം പി.ആർ. സൈജൻ, റോട്ടറി ക്ളബ് കൊച്ചിൻ സെൻട്രൽ ഹൗസിംഗ് പ്രോജക്റ്റ് ചെയർമാൻ ബിജു ജോൺ, ക്ളബ് സെക്രട്ടറി ഫിലിപ്പ് തോമസ്, എം.എസ്. സജീവ്, പി.സി. നീലാംബരൻ, വസന്ത് ശിവാനന്ദൻ, യു.പി. ഗോപിനാഥ്, പി.എസ്. ദേവദാസ് തുടങ്ങിയവർ പങ്കെടുത്തു.