മൂവാറ്റുപുഴ: അങ്കമാലി ശബരി റെയിൽ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രിസഭ തീരുമാനം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി ശബരി സംയുക്ത ആക് ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. സംയുക്ത സമിതി കൺവീനർ മുൻ എംഎൽഎ ബാബു പോൾ, ഭാരവാഹികളായ മുൻ എംഎൽഎ ഗോപി കോട്ടമുറിക്കൽ, അഡ്വ.പി.എം. ഇസ്മയിൽ, അഡ്വ ഇ.എ.റഹീം, ജിജോ പനിച്ചനാനി എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.
കേന്ദ്രബജറ്റിൽ അങ്കമാലിശബരി റയിൽ പാതയ്ക്ക് 220കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാന സർക്കാർ വഹിക്കണമെന്ന കേന്ദ്ര നിർദ്ദേശം വന്നതോടെ പദ്ധതി ചെലവിന്റെ പകുതി 1408 കോടി രൂപ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ മന്ത്രിസഭ തീരുമാനം എടുത്തിരുന്നു. ഈ തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്..21 വർഷം മുമ്പ് കല്ലിട്ട് തിരിച്ച കാലടി മുതൽ രാമപുരം വരെയുള്ള 73 കിലോമീറ്രർ പ്രദേശത്തെ സ്ഥല ഉടമകൾക്ക് ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
രണ്ട് പതിറ്റാണ്ടിന്റെ മരവിപ്പ്
അങ്കമാലി ശബരി റെയിൽപാതയുടെ പ്രാധാന്യം കണക്കിലെടുത്ത് പദ്ധതി പ്രധാനമന്ത്രിയുടെ പ്രഗതി സ്‌കീമിൽ ഉൽപ്പെടുത്തിയിട്ടുണ്ട്.21 വർഷം മുമ്പ് കല്ലിട്ട് തിരിച്ച കാലടി മുതൽ രാമപുരം വരെയുള്ള 73 കിലോമീറ്രർ പ്രദേശത്തെ സ്ഥല ഉടമകൾക്ക് ഭൂമി വിൽക്കാനോ പണയം വയ്ക്കാനോ കഴിയാതെ ബുദ്ധിമുട്ടുകയാണ്.കരിങ്കുന്നം മുതൽ കാലടി വരെ 5 ദിവസം നീണ്ടുനിന്ന കാൽനട ജാഥയിൽ ആയിരക്കണക്കിന് ആളുകൾ അണിനിരന്നിരുന്നു.
2.815 കോടി രൂപ ചെലവ്
കൊങ്കൺ റെയിൽവേ മാതൃകയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജോയിന്റ് വെഞ്ചർ കമ്പനി വഴി പദ്ധതി നടപ്പാക്കണം
സംസ്ഥാന സർക്കാർ തീരുമാനം വേഗത്തിലാക്കാനും, റെയിൽവേയുമായി ധാരണാപത്രം ഒപ്പുവയ്ക്കാനും തയ്യാറാകണം
പദ്ധതി ചെലവിന്റെ പകുതി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറായതോടെ പദ്ധതി യാഥാർത്ഥ്യമാകുമെന്ന് ഉറപ്പായി
ബാബുപോൾ ,സംയുക്ത ആക്ഷൻ കൗൺസിൽ കൺവീനർ