jci
ജെസിഐ ഇന്ത്യ സോൺ കോൺഫറൻസ് മൂവാററുപുഴയിൽ കേരള കൺസ്യൂമർ ഫോറം പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹൻ ഉത്ഘാടനം ചെയ്യുന്നു. അഡ്വ. ജോണി മെതിപാറ, മുഹമ്മദ് സാലു, സുദീപ് സെബാസ്റ്റ്യൻ, രാകേഷ് ശർമ്മ, രജനീഷ് അവിയൻ, എൽദോ എബ്രാഹം എം എൽ എ, സി.എസ്.അജ്മൽ, ഫഗത് ബിൻ ഇസ്മയിൽ, ജോർജ് ചെറിയാൻ തുടങ്ങിയവർ സമീപം

മൂവാറ്റുപുഴ: ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ എറണാകുളം, ഇടുക്കി, തൃശൂർ ജില്ലാ പ്രദേശങ്ങൾ ഉൾപ്പെടുന്ന സോൺ 20 ന്റെ വാർഷിക സമ്മേളനം മൂവാററുപുഴ നക്ഷത്ര കൺവെൻഷൻ സെന്ററിൽ
കേരള കൺസ്യൂമർ ഫോറം പ്രസിഡന്റ് ജസ്റ്റിസ് സുരേന്ദ്രമോഹൻ ഉത്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് രജനീഷ് അവിയൻ അദ്ധ്യക്ഷത വഹിച്ചു. ഡീൻ കുര്യക്കോസ് എം.പി., എൽദോ എബ്രാഹം എം എൽ എ എന്നിവർ അവാർഡുകൾ വിതരണം ചെയതു. സച്ചിൻ കുർത്തികർ, കോൺഫറൻസ് ചെയർമാൻ അജ്മൽ സി.എസ്, പ്രോഗാം ഡയറക്ടർ ടാജസ് കൊച്ചിക്കുന്നേൽ, അഡ്വ. ജോണി മെതിപാറ, ജോർജ് ചെറിയാൻ, പ്രസിഡന്റ് ഫഗത് ബിൻ ഇസ്മയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ, ദേശീയ സിനിമാ അവാർഡ് ജേതാവ് ജോജു ജോർജ്, മാദ്ധ്യമപ്രവർത്തക സുജയ്യ പാർവതി, യുവസംരംഭകൻ ലിജു സാജു, പ്രശസ്ത ഫർണീച്ചർ വ്യാപാരി ബിനു ഇറമ്പത്ത്, റേഡിയോ ജോക്കി ജോസഫ് അന്നംകുട്ടി ജോസ്, സിനിമാ സീരിയൽ താരം സ്വാസിക, മികച്ച പൈനാപ്പിൾ കർഷകൻ ആന്റണി വെട്ടിയാങ്കൽ, പൈനാപ്പിൾ വ്യാപാരി ജോസ് പെരുമ്പിളളിക്കുന്നേൽ, കോൺട്രാക്ടർ സാബു ചെറിയാൻ മടേയ്ക്കൽ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ജെസിഐ മൂവാററുപുഴ റിവർവാലിയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ മൂന്നു ജില്ലകളിലെ എൺപതോളം ചാപ്‌റ്ററുകളിൽ നിന്നായി 1350 പ്രതിനിധികൾ പങ്കെടുത്തു. . പുതിയ സോൺ പ്രസിഡന്റായി മുഹമ്മദ് സാലു തിരഞ്ഞെടുക്കപ്പെട്ടു.