കൂത്താട്ടുകുളം: ഹയർ സെക്കൻഡറി സ്‌ക്കൂൾ ശാസ്ത്രക്ലബ്ബിന്റെയും കേരളശാസ്ത്രസാഹിത്യ പരിഷത്ത് കൂത്താട്ടുകുളം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 'ബഹിരാകാശം അത്ഭുതങ്ങളുടെ മാന്ത്രികലോകം' എന്നവിഷയത്തിൽ മോഹൻദാസ് മുകുന്ദൻ (മുൻ ജനറൽ മാനേജർ, ഒ.ഇഎൻ. ഇന്ത്യ ലിമിറ്റഡ്) ക്ലാസ് നയിച്ചു.ഹെഡ്മിസ്ട്രസ് ഗീതാദേവി ,വി.എസ്.ശ്യാം ലാൽ പ്രകാശ് ജോർജ് കുര്യൻ, കുര്യൻ ജോസഫ് എന്നിവർ നേതത്വം നൽകി.