കൊച്ചി: മൂന്ന് വർഷത്തെ എൽ.ഡി.എഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ അക്കമിട്ട് നിരത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വ്യാപാരി വ്യവസായി എകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 21ന് വോട്ട് ചെയ്യാന്‍ ബൂത്തിൽ എത്തുന്നതിന് മുമ്പ് പാലാരിവട്ടം പാലം കൂടി ഒന്ന് സന്ദർശിച്ചാൽ നന്നായിരിക്കും. വേണമെങ്കിൽ നമ്മുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ഓട്ടോറിക്ഷയിൽ തന്നെ പോയി കാണാവുന്നതാണെന്നും കോടിയേരി പറഞ്ഞു. സമിതി ജില്ലാ പ്രസിഡന്റ് വാഹിദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും കേരള വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ജില്ലാ രക്ഷാധികാരിയുമായ എൻ.സി. മോഹനൻ, സമിതി ജില്ലാ സെക്രട്ടറി സി.കെ ജലീൽ. തുടർന്ന് കലൂർ, കുന്നുംപുറം എന്നിവിടങ്ങളിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച പൊതുയോഗത്തിലും കോടിയേരി സംസാരിച്ചു.