accident
കോൺക്രീറ്റ് സ്ലാബിന് അടിയിൽപ്പെട്ട് തകർന്നുപോയ കാർ

# കാറും കാത്തിരിപ്പുകേന്ദ്രവും തകർന്നു

# കാറിലുണ്ടായിരുന്ന കുടുംബം രക്ഷപെട്ടു

മൂവാറ്റുപുഴ: കക്കടാശേരി-കാളിയാർ റോഡിൽ പുളിന്താനം മാവുടി കവലയിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക്

നിയന്ത്രണംവിട്ട എത്തിയോസ് കാർ ഇടിച്ചുകയറി. വെയിറ്റിംഗ് ഷെഡ് തകർന്ന് കാറിനു മുകളിൽ വീണു. യാത്രക്കാർ രക്ഷപെട്ടു. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തു നിന്നും പോത്താനിക്കാട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കാർ.

പൈങ്ങോട്ടൂർ ആയങ്കര കരികുളത്തിൽ ഉദയൻ ഭാര്യ രജനിയെ പ്രസവശേഷം കുഞ്ഞുമായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തുപോകുന്ന വഴിയാണ് കാർ അപകടത്തിൽപെട്ടത്. കാറിൽ അവരോടൊപ്പം മൂത്ത കുട്ടിയും ഉദയന്റെയും ഭാര്യയുടെയും അമ്മമാരും ഉണ്ടായിരുന്നു. നാട്ടുകാർ ഓടിക്കൂടി കാറിലുണ്ടായിരുന്നവരെ പുറത്തിറക്കിയ ശേഷമാണ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോൺക്രീറ്റ് സ്ളാബ് കാറിന്റെ മുകളിലേക്ക് ഇരുന്നത്. അതിനാൽ വൻ ദുരന്തം ഒഴിവായി. ഉദയന്റേതാണ് കാർ.