കൊച്ചി: ഇടപ്പളളി അർക്കകടവ് റോഡിലെ വ്യാപാര സമുച്ചയത്തിൽ നിന്ന് പുറത്തേക്ക് മാലിന്യം ഒഴുക്കുന്നത് കൊച്ചി കോർപ്പറേഷൻ അധികൃതർ തടഞ്ഞു. മദർ തെരേസ റോഡിലും, ബീന - അഞ്ചുമന റോഡിലും വെള്ളക്കെട്ട് ഉണ്ടാക്കും വിധം ഒരടി വ്യാസമുള്ള പി.വി.സി പൈപ്പിലൂടെ ചെറിയ കാനയിലേക്ക് വെള്ളം ഒഴുക്കുകയായിരുന്നു വിജിലൻസിനും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും മറ്റും പരാതി നൽകിയതിനെ തുടർന്നാണ് കോർപ്പറേഷൻ അധികൃതർ നടപടിക്ക് തയ്യാറായതെന്ന് പീപ്പിൾസ് ലീഗൽ വെൽഫയർ ഫോറം നാഷ്ണൽ വർക്കിംഗ് പ്രസിഡന്റ് സി. എസ്. സുമേഷ് കൃഷ്ണ പറഞ്ഞു. പരിസരവാസികളും റെസിഡൻസ് അസോസിയേഷനുകളും പലവട്ടം പരാതികൾ നൽകിയിട്ടും കോർപ്പറേഷൻ അധികൃതർ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.