തൃക്കാക്കര: വാഹന അപകടത്തിൽ പരിക്കേറ്റ യുവാവിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ രക്ഷകനായി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
എൻ.കെ. ദീപുവാണ് പരിക്കേറ്റ് വഴിയിൽ കിടന്ന യുവാക്കളെ ആസ്പത്രിയിലെത്തിച്ചത്.
ഇന്നലെ ഉച്ചക്ക് 12 മണിയോടെ എം സി റോഡിലെ പെരുമ്പാവൂർ പുല്ലുവഴിയിൽ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി മടങ്ങവേയാണ് സംഭവം.
അപകടം നടന്ന് മിനിട്ടുകൾ കഴിഞ്ഞിട്ടും പരിക്കേറ്റ് റോഡിൽ വീണ കിടന്ന ഇവരെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ ആൾക്കൂട്ടം മൊബൈലിൽ ഫോട്ടോ എടുത്തു നിൽക്കുകയായിരുന്നു.
ബൈക്കിൽ സഞ്ചരിച്ച പുല്ലുവഴി വെട്ടിക്കാപ്പാറ വീട്ടിൽ ജിതിൻ (23), പുല്ലുവഴി കുഴുമ്പാട്ടിൽ സുധീർ (39) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അങ്കമാലി എൽ.എഫ്.ആശുപത്രിയിൽ ചികിത്സയിലാണിവർ. രണ്ടുപേർക്കും തലയ്ക്കാണ് പരിക്ക്.
റോഡ് ടെസ്റ്റിന് അകമ്പടിയായി വന്ന ഒരു രക്ഷകർത്താവിന്റെ കാറിൽ കയറ്റി യുവാക്കളെ ആശുപത്രിയിൽ എത്തിച്ചു. എൻ.കെ.ദീപുവിനേയും സഹായിച്ച വ്യക്തിയേയും മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ല സേഫ് സ്ക്വാഡ് ഓഫീസേഴ്സ് അനുമോദിച്ചു.