കൊച്ചി: സി​.ബി​.എസ്.ഇ ക്ളസ്റ്റർ പത്ത്, പതി​നൊന്ന് വോളി​ബോൾ ടൂർണമെന്റി​ൽ പെൺകുട്ടികളുടെ വിഭാഗത്തിൽ തൃപ്പൂണി​ത്തുറ ശ്രീനാരായണ വി​ദ്യാപീഠം ജേതാക്കളായി. ഫൈനലിൽ ചിന്മയ വടുതലയെയാണ് ഇവർ കീഴടക്കിയത്. വിദ്യാപീഠത്തിലെ നന്ദന കെ.ബി. ബേസ്ഡ് പ്ളെയറായും നന്ദന സുധീർ ബേസ്ഡ് ഡിഫൻഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു.