മൂവാറ്റുപുഴ: ആദ്യ ഗ്രാമീണ ഐ .ടി പാർക്കായ പിറവം ടെക്‌നോലോഡ്ജിൻെറ ആഭിമുഖ്യത്തിൽ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനുമായി ചേർന്ന് വിവരസാങ്കേതിക വിദ്യാ മേഖലയിലെ സംരഭകർക്കായി കളമശ്ശേരിയിൽ ടെക്‌നോസിറ്റി പ്രവർത്തനമാരംഭിക്കുന്നു .10,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് ടെക്‌നോസിറ്റി .ആദ്യ ഘട്ടത്തിൽ 5000 സ്‌ക്വയർ ഫീറ്റിലായി 40 കമ്പനികൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത് . ടെക്‌നോസിറ്റിയിൽനടന്ന ചടങ്ങിൽ ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡന്റ് കെ .എം.ഖാലിദുംടെക്‌നോലോഡ്ജ് മാനേജിംഗ് ഡയറക്ടർ ബൈജു നെടുംങ്കേരിയും ചേർന്ന് ധാരണ പത്രം ഒപ്പ് വെച്ചു. തുടർന്ന് ടെക്‌നോലോഡ്ജ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബീമോൾ സന്ദീപ് ധാരണ പത്രം ഏറ്റുവാങ്ങി.