കൊച്ചി : പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നതിലും കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ സാമ്പത്തികനയങ്ങളിലും പ്രതിഷേധിച്ച് എസ്.ഡി.ടി.യു കാക്കനാട്ടെ സെൻട്രൽ ലേബർ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. എെ.എൻ.ജി ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് സംസ്ഥാന പ്രസിഡന്റ് എ. വാസു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശേരി, പി..പി. മൊയ്തീൻകുഞ്ഞ് തുടങ്ങിയവർ പ്രസംഗിച്ചു.