പുക്കാട്ടുപടി : വള്ളത്തോൾ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി സഹസ്രാബ്ദത്തിന്റെ പുണ്യം എന്ന പരിപാടി സംഘടിപ്പിച്ചു. മുൻ എം.എൽ.എയും സഹകാരിയുമായ എം.എം. മോനായി ഗാന്ധി സന്ദേശം നൽകി.
വായനശാല സെക്രട്ടറി മഹേഷ് കെ.എം., പ്രസിഡന്റ് ജേക്കബ് സി. മാത്യു, വൈസ് പ്രസിഡന്റ് പി.വി. സുരേന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ്, പ്രദേശം മാസിക എഡിറ്റർ ബെന്നി മാത്യു, സജിപോൾ തുടങ്ങിയവർ സംസാരിച്ചു.